---
title: "എസ്. ശ്രീജിത്ത് കേരളത്തിലെ പുതിയ ഡിജിപി; സർക്കാർ ഉത്തരവിറങ്ങി"
english_title: "S Sreejith Appointed as New DGP of Kerala Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375850/s-sreejith-appointed-kerala-dgp-government-order`"
published_at: "2026-08-01T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d498f061ca_1000205667.jpg"
keywords: ["S Sreejith", "DGP Kerala", "Police", "MR Ajith Kumar", "Suspension", "Jail Chief"]
---

# എസ്. ശ്രീജിത്ത് കേരളത്തിലെ പുതിയ ഡിജിപി; സർക്കാർ ഉത്തരവിറങ്ങി

> **Lead Summary:** **തിരുവനന്തപുരം**: കേരള പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം. ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി.

## Article Content

**തിരുവനന്തപുരം**: കേരള പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം. ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി.

എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയത്.

എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് അവസരമായത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് അജിത് കുമാറിന് സസ്പെൻഷൻ ലഭിച്ചത്.

ഡിജിപി പദവി ലഭിച്ചെങ്കിലും എസ്. ശ്രീജിത്ത് നിലവിൽ ജയിൽമേധാവി ചുമതല തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375850/s-sreejith-appointed-kerala-dgp-government-order`)